രാജ്യാന്തരം

മലേഷ്യന്‍ വിമാനം തേടിപ്പോയ കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മനില: നാലുവര്‍ഷം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനം തേടിപ്പോയ കപ്പല്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായെന്ന് റിപ്പോര്‍ട്ട്. കപ്പല്‍ റഡാറില്‍ നിന്ന് മാഞ്ഞതായാണ് വിവരം. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം  ജനുവരി 31 മുതല്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കപ്പലുമായി ബന്ധം തടസ്സപ്പെട്ടതിന്റെ കാരണം കണ്‍ട്രോള്‍ റൂമുകളില്‍ ഇപ്പോഴും വ്യക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ എഐഎസ് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. മൂന്ന് ആഴ്ച തിരച്ചില്‍ നടത്തിയതിനു ശേഷമാണ് സംഭവം.  ഇതിനിടെ മലേഷ്യന്‍ വിമാനം കാണാതായത് പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അടുത്ത ദിവസങ്ങളില്‍ തന്നെ തിരച്ചില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. ജനുവരി 22നായിരുന്നു അന്വേഷണം തുടങ്ങിയത്.  നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള ഏറ്റവും പുതിയ പ്രതീക്ഷയായി അവതരിച്ചതായിരുന്നു സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പല്‍. 

60 കിലോമീറ്റര്‍ ഭാഗത്ത് കടലില്‍ മൂന്ന് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരീക്ഷണ തിരച്ചില്‍ നടത്തിയ ശേഷമാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ പുതിയ ദൗത്യത്തിന് തിരിച്ചത്. പരമാവധി ആറ് കിലോമീറ്റര്‍ വരെ ആഴത്തില്‍ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. മലേഷ്യന്‍ സര്‍ക്കാര്‍ തന്നെയാണ് ദൗത്യം ഔദ്യോഗികമായി അവരെ ഏല്‍പ്പിച്ചത്. വിമാനം കണ്ടെത്തിയാല്‍ മാത്രം പൂര്‍ണ്ണ പ്രതിഫലം നല്‍കുന്ന കരാറാണ് സര്‍ക്കാര്‍ കമ്പനിയുമായി ഉണ്ടാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്