രാജ്യാന്തരം

മോദി ഇന്ന് പശ്ചിമേഷ്യയിലേക്ക് ; 'ശ്രേഷ്ഠ അതിഥി'യെ സ്വീകരിക്കാന്‍ ഒരുങ്ങിയതായി പലസ്തീന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പലസ്തീന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. നാളെ പലസ്തീനിലെത്തുന്ന മോദി, റാമല്ലയില്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും. മോദിക്കായി പലസ്തീന്‍ പ്രസിഡന്റ് ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ കരാറുകളില്‍ ഒപ്പുവെക്കും. 

ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയതായി പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു. പലസ്തീന് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അബ്ബാസ് നന്ദി അറിയിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. 2015 ല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പലസ്തീന്‍ സന്ദര്‍ശിച്ചിരുന്നു. 

ഈ മാസം 10 മുതല്‍ 12 വരെ നീളുന്ന പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ യുഎഇയിലും ഒമാനിലും മോദി സന്ദര്‍ശിക്കും. ദുബായില്‍ നടക്കുന്ന ആറാമത് ലോക ഗവണ്‍മെന്റ് ഉച്ചകോടിയെയും മോദി അഭിസംബോധന ചെയ്യും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്