രാജ്യാന്തരം

അങ്ങനെ പെണ്ണുങ്ങള്‍ മദ്യം വാങ്ങേണ്ട; ശ്രീലങ്കയില്‍ സ്ത്രീകള്‍ മദ്യം വാങ്ങുന്നതിനുള്ള നിരോധനം നീക്കില്ലെന്ന് പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

കൊളംബിയ: ശ്രീലങ്കയില്‍ സ്ത്രീകള്‍ മദ്യം വാങ്ങുന്നതിന് നിലനിന്നിരുന്ന നിരോധനം നീക്കാനുള്ള തീരുമാനം തടഞ്ഞ് പ്രസിഡന്റ് മൈത്രിപാല സിരിസേന. നാല് പതിറ്റാണ്ടായി നിലനില്‍ക്കുന്ന നിരോധനം നീക്കാന്‍ കഴിഞ്ഞ ദിവസമാണ് ധനകാര്യ മന്ത്രി തീരുമാനമെടുത്തത്. എന്നാല്‍ ധനമന്ത്രി മംഗല സമരവീരയോട് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടതായി സിരിസേന വ്യക്തമാക്കി. 

ലിംഗസമത്വത്തിന്റെ ഭാഗമായാണ് സ്ത്രീകള്‍ മദ്യം വാങ്ങുന്നതിന് തടസം നില്‍ക്കുന്ന 1979 ലെ നിയമം മാറ്റാന്‍ ധനമന്ത്രി തീരുമാനിച്ചത്. എന്നാല്‍ ഭൂരിഭാഗം ബുദ്ധമതക്കാരുള്ള രാജ്യത്ത് പുതിയ പരിഷ്‌കരണത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ധനമന്ത്രി മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണെന്ന് നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് പ്രൊട്ടക്ഷ്ന്‍ പറഞ്ഞു. വിമര്‍ശനത്തെ തുടര്‍ന്നാണ് പ്രസിഡന്റ് തീരുമാനം റദ്ദാക്കിയത്. 

1955 ലെ വിവേചനപരമായ നിയമം ഭേദഗതി വരുത്തുവാന്‍ നടപടിയെടുക്കുമെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. മദ്യം വാങ്ങുന്നതിനുള്ള സമയനിയന്ത്രണത്തില്‍ ഇളവ് വരുത്തുമെന്നും മദ്യ വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ തീരുമാനം ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് തടസമാകും. സിരിസേനയുടെ നിലപാടിനെതിരേയും പ്രതിഷേധം ശക്തമാകുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്