രാജ്യാന്തരം

ഡിസ്‌കൗണ്ട് സെയ്‌ലിന് ജനം ഇടിച്ചുകയറി, ഫ്രാന്‍സില്‍ ന്യൂട്ടെല്ല കലാപം  

സമകാലിക മലയാളം ഡെസ്ക്

എഴുപതുശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ന്യൂട്ടെല്ലയ്ക്കായി ഉപഭോക്താക്കളുടെ യുദ്ധം തന്നെയാണ് അരങ്ങേറുന്നത്. നിയന്ത്രണം വിട്ട ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ ഒടുവില്‍ പോലീസ് എത്തേണ്ടി വന്നു. ന്യൂട്ടെല്ലയുടെ പേരന്റ് കമ്പനിയായ ഫെറേറോ ഗ്രൂപ്പാണ് ഫ്രാന്‍സിലുടനീളം ഉല്‍പന്നത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചത്. 

സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വീഡിയോകളില്‍ ന്യൂട്ടെല്ലയ്ക്കായി പരസ്പരം പിടിവലി കൂടുന്ന ഉപഭോക്താക്കളെയാണ് കാണാന്‍ കഴിയുന്നത്. ചിലര്‍ ന്യൂട്ടെല്ല നിറച്ചുവച്ചിരിക്കുന്ന പെട്ടി അപ്പാടെ എടുത്തുകൊണ്ടുപോകന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ആളുകളുടെ അമിത തിരക്കുകാരണം ചില കടകളില്‍ ഒരാള്‍ക്ക് ഒരു ജാര്‍ എന്ന നിയന്ത്രണം വരെ ഏര്‍പ്പെടുത്തികഴിഞ്ഞു. 

കടയ്ക്കകത്തുള്ളവര്‍ മൃഗങ്ങളെപോലെയാണെന്നാണ് ന്യൂട്ടെല്ലയ്ക്കായുള്ള ആളുകളുടെ ഉന്തും തള്ളും കണ്ട് കടയില്‍ നിന്ന് പുറത്തിറങ്ങിയ ഒരു ഉപഭോക്താവ് പ്രതികരിച്ചത്. ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ കടയിലെ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഇവരെ തള്ളിനീക്കിയാണ് ആളുകള്‍ ന്യൂട്ടെല്ല സ്വന്തമാക്കുന്നത്. 

ന്യൂട്ടെല്ലയുടെ ഉപഭോഗത്തില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനമാണ് ഫ്രഞ്ചുകാര്‍ക്ക്. പ്രതിവര്‍ഷം 100മില്ല്യണ്‍ ന്യൂട്ടെല്ല ജാറുകളാണ് ഫ്രഞ്ചുകാര്‍ ഉപയോഗിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ ഒരു ദമ്പതികള്‍ അവരുടെ മകള്‍ക്ക് ന്യൂട്ടെല്ല എന്ന് പേരിടണമെന്ന ആവശ്യമായി വരെ എത്തിയിരുന്നു. പിന്നീട് കുട്ടി ജീവിതകാലം മുഴുവന്‍ കളിയാക്കല്‍ സഹിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കോടതിയാണ് മാതാപിതാക്കളുടെ ഈ നീക്കത്തെ തടഞ്ഞത്. അത്ര പ്രിയപ്പെട്ടതാണ് ഫ്രഞ്ചുകാര്‍ക്ക് ന്യൂട്ടെല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ