രാജ്യാന്തരം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി  ബ്ലാക്ക് മെയ്‌ലിംഗ് ;  പ്രിന്‍സിപ്പല്‍ കുറ്റക്കാരനെന്ന് കോടതി 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : സ്‌കൂള്‍ കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിംഗ് നടത്തിയ പ്രിന്‍സിപ്പല്‍ കുറ്റക്കാരനെന്ന് കോടതി. പാകിസ്ഥാനിലെ പെഷവാറിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ അതാവുള്ള മര്‍വാതാണ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം നിരവധി കുട്ടികളെയാണ് മര്‍വാത് ലൈംഗികമായി പീഡിപ്പിച്ചത്. 

ഇതിനു പുറമെ, പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും, വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സ്‌കൂളിലെ സിസിടിവി ക്യാമറകളിലും മൊബെള്‍ ഫോണിലും ഇയാള്‍ ലൈംഗിക ചൂഷണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നു. പ്രിന്‍സിപ്പലിന്റെ കമ്പ്യൂട്ടറില്‍ നിന്നും 26 ഓളം വീഡിയോകളാണ് പൊലീസ് കണ്ടെടുത്തത്. കുട്ടികലെ പീഡിപ്പിക്കുന്നതും ദൃശ്യം പകര്‍ത്തുന്നതും ഇയാളുടെ ഹോബിയാണെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. 

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികല്‍ സംഭവം പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മര്‍വാതിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 2017 ജൂലൈ 14 ന് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍വാത് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ പെഷവാര്‍ ഹൈക്കോടതി തള്ളിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്