രാജ്യാന്തരം

ഭാരക്കൂടുതലിന്റെ പേരില്‍ പിഞ്ചു കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

മിസ്സൗള: ഭാരക്കൂടുതല്‍ എന്നാരോപിച്ച് പിഞ്ചുകുഞ്ഞിലെ കാട്ടിലുപേക്ഷിച്ച് കടന്നു കളയാല്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ മിസ്സൗളയിലായിരുന്നു സംഭവം. 

ഭാരക്കൂടുതല്‍ മൂലമാണ് അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്. കുട്ടിയുമായി പോകവെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിന് ശേഷം കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ആരുടെ കുഞ്ഞാണ് ഇതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഫ്രാന്‍സിസ് കാള്‍ട്ട് എന്ന വ്യക്തിയാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ തോക്കു ചൂണ്ടി ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്യുമ്പോഴാണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച കാര്യം പുറത്തറിയുന്നത്. 

മയക്കു മരുന്നിന് അടിമയായിരുന്നു ഇയാള്‍. കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞെങ്കിലും എവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇയള്‍ പറഞ്ഞില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. 

അബോധാവസ്ഥയിലായിരുന്നു ഈ സമയം കുഞ്ഞ്. നിര്‍ജലീകരണം ബാധിച്ചിരിക്കുകയാണ് കുഞ്ഞിനെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്