രാജ്യാന്തരം

41 കാരനായ ഡോക്റ്റര്‍ക്ക് 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം;  പണി കിട്ടാന്‍ വ്യാജ രേഖയുണ്ടാക്കിയ ഡോക്റ്റര്‍ക്ക് ആജീവനാന്ത വിലക്ക്

സമകാലിക മലയാളം ഡെസ്ക്

തനിക്ക് 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്ന് അവകാശപ്പെട്ട 41 കാരനായ ഡോക്റ്ററുടെ ലൈസന്‍സ് റദ്ദാക്കി. വ്യജ രേഖകള്‍ ചമച്ചതിനാണ് ഡോ കാസിഫി സാമിനെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന രേഖകളിലും യൂണിവേഴ്‌സിറ്റി ഡിഗ്രിയും സാമൂഹിക ബന്ധങ്ങളും വ്യാജമായി തയാറാക്കി ഇയാള്‍ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എമര്‍ജന്‍സി മെഡിസിനില്‍ മാസ്റ്റര്‍ ഡിഗ്രി ഉണ്ടെന്ന് പറഞ്ഞാണ് നോര്‍ത്ത് വെയില്‍സിയെ ഒരു ആശുപത്രിയില്‍ ഇയാള്‍ ജോലിക്ക് അപേക്ഷിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. ഡോക്റ്ററായി 46 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും ഇയാള്‍ തന്റെ ബയോഡേറ്റയില്‍ പറയുന്നു. എന്നാല്‍ 41 കാരനായ ഒരാള്‍ക്ക് എങ്ങനെയാണ് 46 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുണ്ടാവുക. 

സോഷ്യല്‍ മീഡിയയിലെ സാമിന്റെ പ്രൊഫൈലില്‍ ന്യൂയോര്‍കിലെ യൂണിവേഴിസിറ്റിയില്‍ പഠനം നടത്തിയിട്ടുണ്ടെന്നും അയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ സന്ദര്‍ശനം നടത്തുക മാത്രമാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മെഡിക്കല്‍ പ്രാക്റ്റീഷനര്‍ ട്രിബ്യൂണല്‍ സര്‍വീസിലാണ് ഇയാള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍