രാജ്യാന്തരം

ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ആക്രമണം: പാകിസ്ഥാനില്‍ സിഖ് സമൂഹം പലായനം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമുളള ആക്രമണത്തില്‍ ഭയന്ന് പൊറുതിമുട്ടി സിഖ് സമൂഹം പലായനം ചെയ്യുന്നു. പെഷവാറില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് പതിനായിരത്തില്‍പ്പരം സിഖുകാരാണ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് നീങ്ങിയത്. ഇന്ത്യയിലേക്ക് കുടിയേറിപ്പാര്‍ക്കാനും പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്തകാലം വരെ പെഷവാറില്‍ മാത്രം 30000 സിഖുകാരുണ്ടായിരുന്നുവെന്നാണ് വിവരം.

സമാധാന പ്രവര്‍ത്തകനും പലചരക്ക് കടയുടെ ഉടമയുമായ ചരണ്‍ജിത്ത് സിങിനെ വെടിവെച്ച് കൊന്നതാണ് ഒടുവിലത്തെ സംഭവം. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഭയന്ന് കഴിയുകയാണ് സിഖ് സമൂഹം.വംശഹത്യയ്ക്കുളള സാധ്യത പോലും തളളി കളയാന്‍ കഴിയില്ലെന്ന് സമുദായ വക്താവ് ബാബാ ഗുര്‍പല്‍ സിങ് പ്രതികരിക്കുന്നു.

താലിബാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുളള ആക്രമണത്തില്‍ പിന്നിലെന്ന് സിഖ് സമൂഹം ആരോപിക്കുന്നു. ഇവരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സിഖുക്കാര്‍ അവരുടെ അഭിമാനമായി കൊണ്ടുനടക്കുന്ന ടര്‍ബനും മുടിയും ഉപേക്ഷിക്കാന്‍ വരെ നിര്‍ബന്ധിതരായതായി റിപ്പോര്‍്ട്ടുകളുണ്ട്.സിഖ് സമുദായത്തിന് അവരുടെ മതാചാര പ്രകാരം മൃതദേഹം അടക്കം ചെയ്യുന്നതിനുളള ശ്മശാന സൗകര്യം ഇതുവരെ സര്‍ക്കാര്‍ അനുവദിക്കാത്തതും പ്രദേശം വിട്ടുപോകാന്‍ പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം