രാജ്യാന്തരം

'ഞങ്ങള്‍ക്കല്ല അവര്‍ക്കാണ് ശമ്പളം കൂട്ടേണ്ടത്'; ശമ്പള വര്‍ധനവിനെതിരേ സമരവുമായി ഡോക്റ്റര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

ശമ്പളത്തിന്റെ പേരില്‍ സമരത്തിന് ഇറങ്ങുന്നത് ഒരു സാധാരണ സംഭവമാണ്. ശമ്പളം കുറവാണെന്നും വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും സമരങ്ങളെല്ലാം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി വര്‍ധിപ്പിച്ച ശമ്പളം കുറക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ഡോക്റ്റര്‍മാര്‍. ഇവിടെയൊന്നുമല്ല അങ്ങ് കാനഡയിലാണ് വ്യത്യസ്തമായ സമരം അരങ്ങേറുന്നത്. 

ആരോഗ്യരംഗത്ത് ജോലി നോക്കുന്ന നഴ്‌സുമാര്‍ അടക്കമുള്ളവര്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി നോക്കുമ്പോള്‍ തങ്ങള്‍ക്ക് മാത്രം അമിതമായി ശമ്പളം വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ഡോക്റ്റര്‍മാരുടെ നിലപാട്. സര്‍ക്കാര്‍ നടപടിക്കെതിരേ നൂറുകണക്കിന് ഡോക്റ്റര്‍മാരാണ് കാനഡയിലെ ക്യൂബെക്കിലുള്ള ഒരു വിഭാഗം ഡോക്റ്റര്‍മാരാണ് ശമ്പളം വര്‍ധിപ്പിച്ചതിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. നൂറു കണക്കിന് ഡോക്റ്റര്‍മാര്‍ ഒപ്പുവെച്ച പരാതിയും അവര്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണിത്. 

ശമ്പളം വര്‍ധിപ്പിക്കാതെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധനയ്ക്കായി 70 കോടി ഡോളറാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഈ പണം നഴ്‌സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്നും പരാതിയില്‍ പറയുന്നു. 

നഴ്‌സുമാര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും വളരെ ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതിനാല്‍ രോഗികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധനവ് വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഒരു വര്‍ഷം വര്‍ധനയുണ്ടാവുക. ഭൂരിഭാഗം ഡോക്റ്റര്‍മാരും പേരും ശമ്പളവര്‍ധനിപ്പിക്കേണ്ടെന്ന് നിലപാടെടുത്താല്‍ ഇത് അംഗീകരിക്കുമെന്ന്് ക്യുബെക് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

കടുത്ത ജോലി ഭാരമാണ് ഇവിടത്തെ നഴ്‌സുമാര്‍ അടക്കമുള്ള മറ്റ് ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍ ഇതിന് അനുസരിച്ച് ശമ്പളം ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ ഡോക്റ്റര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും