രാജ്യാന്തരം

കേറ്റിന്റെ കൈ വിരലുകള്‍ ഒരേ വലിപ്പത്തിലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍; ഇത്രയ്ക്ക് മണ്ടന്‍മാരാണോ മാധ്യമങ്ങളെന്ന് ബ്രിട്ടീഷുകാര്‍

സമകാലിക മലയാളം ഡെസ്ക്

കേറ്റ് മിഡില്‍റ്റണിന്റെ കൈ വിരലുകളിലേക്കാണ് ഇപ്പോള്‍ ബ്രിട്ടീഷ്  മാധ്യമങ്ങളുടെ കണ്ണ്. ഡെയ്‌ലി മെയില്‍ കഴിഞ്ഞ ദിവസം ഒന്നാം പേജ് സ്റ്റേറിയാക്കിയതും കേറ്റിന്റെ ഈ വിരലുകളായിരുന്നു. കേറ്റിന്റെ വിരലുകള്‍ എങ്ങിനെ ഒരേ നീളത്തിലുള്ളതായി എന്ന ചോദ്യമായിരുന്നു ഡെയ്‌ലി മെയില്‍ അതിന് തലക്കെട്ടായി ഇട്ടത്. 

വാര്‍ത്തയ്‌ക്കൊപ്പം കേറ്റിന്റെ വിരലുകളുടെ ക്ലോസ് അപ്പ് ഫോട്ടോ ഇടാനും ബ്രിട്ടീഷ് മാധ്യമങ്ങള്‍ മറന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് ഇംഗ്ലണ്ടുകാര്‍. കേറ്റിന്റെ നടുവിലത്തെ മൂന്ന് വിരലുകളും ഒരേ നീളത്തിലല്ലെന്ന് അവര്‍ പറയുന്നു.

കേറ്റ് വാലറ്റില്‍ കൈപിടിച്ചിരിക്കുന്ന കാണുമ്പോള്‍ മൂന്ന് വിരലുകള്‍ക്കും ഒരേ നീളമാണെന്ന് തോന്നും. എന്നാല്‍ അങ്ങിനെയല്ലെന്നാണ് ട്വിറ്ററില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. 

കഴിഞ്ഞ ആഴ്ച ഓക്‌സ്‌ഫോഡിലെ ഒരു സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴുള്ള കേറ്റിന്റെ ചിത്രങ്ങളില്‍ നിന്നുമാണ് വിരലിന്റെ പ്രത്യേകത മാധ്യമങ്ങള്‍ കണ്ടെടുത്തത്. സാധാരണ എല്ലാവരുടേയും നടുവിരല്‍ മറ്റ് വിരലുകളേക്കാള്‍ നീണ്ടിരിക്കും. എന്നാല്‍ കേറ്റിന്റെ മൂന്ന് വിരലുകള്‍ക്കും സമാന നീളത്തിലുള്ളതാണെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ