രാജ്യാന്തരം

ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുമ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വളരെ നല്ല മനുഷ്യനാണ്: ഇറാന്‍

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് വിവാദ പരമായ പ്രതികരണം നടത്തി ഇറാന്‍ ഭരണകൂടം. ഇറാന്റെ പഴയ ഭണാധികാരിയും ക്രൂരതയ്ക്ക് പേരുകേട്ടയാളുമായ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വളരെ ലളിതമായ മനസിന് ഉടമയും നല്ലവനുമാണെന്നാണ് ഇറാന്റെ വാദം.

'ഈ വാക്കുകള്‍ അപ്രധാനമായവയാണ്... കാരണം ഉള്ളുനിറയെ മിഥ്യാധാരണയുമായി വിദ്വേഷവും കള്ളവുമാണ് ഇയാള്‍ പറഞ്ഞ് പരത്തുന്നത്- 'ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി പറഞ്ഞു.

ഇതിനിടെ സിബിഎസ് ടെലിവിഷന് നല്‍കിയ ഒരു അഭിമുഖത്തില്‍ തെഹ്‌റാന്‍ ഒരു ആണാവായുധം നിര്‍മ്മിക്കാന്‍ പോകുന്നതായും സൗദി രാജാവ് പറഞ്ഞിരുന്നു. 'യഥാര്‍ത്ഥത്തില്‍ സൗദി അറേബ്യക്ക് ഒരു ആണാവായുധം സ്വന്തമാക്കാന്‍ ആവശ്യമില്ല. പക്ഷേ ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ഞങ്ങളും അതിനെ അനുഗമിക്കും'- മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ ഒരു പ്രൊജക്റ്റ് വികസിപ്പിച്ചെടുക്കാന്‍ ഇറാന് താല്‍പര്യമുള്ളതായി ആയത്തുള്ള അലി ഖമേനി നേരത്തെ പറഞ്ഞിരുന്നു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്വപ്‌ന പദ്ധതികൂടിയായിരുന്നു അത്. മാത്രമല്ല, യെമന്‍- സിറിയ തര്‍ക്കത്തില്‍ എതിര്‍വശങ്ങളില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും സൗദിയും. ഇതെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമാകും.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിങ്ടണില്‍ എത്തി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു