രാജ്യാന്തരം

വിമാനത്തിനുള്ളില്‍ ചൂടുകൂടി: ആകാശത്തുവച്ച് എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിംഗ്: വിമാനയാത്രയ്ക്കിടെ ചൂട് കൂടുതലാണെന്ന് പറഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് യാത്രക്കാരന്റെ ഈ പ്രവര്‍ത്തി. 25കാരനായ ചെന്‍ എന്ന ചൈനനീസ് യാത്രികനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ടത്. 

വാതില്‍ തുറന്നതോടെ വിമാനത്തിനുള്ളിലേക്ക് ശക്തമായ കാറ്റടിച്ചുകയറുകയും എമര്‍ജന്‍സി വാതില്‍ തകര്‍ന്നുവീഴുകയും ചെയ്തു. ശക്തമായ കാറ്റില്‍ വിമാനത്തിനകത്തും ചെറിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. വിമാനജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 

15ദുവസം തടവും 11,000യുഎസ് ഡോളര്‍ പിഴയും ഇയാളില്‍ നിന്ന് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പിടിച്ചുവലിച്ചത് എമര്‍ജന്‍സി വാതിലിലാണെന്ന് അറിയില്ലായിരുന്നെന്നും ചൂടു കൂടുതലായപ്പോള്‍ സമീപത്തുകണ്ട വാതില്‍ തുറക്കുകയായിരുന്നെന്നും ചെന്‍ പോലീസിനോടുപറഞ്ഞു. അടിയന്തരസാഹചര്യങ്ങളില്‍ തുറക്കേണ്ട വാതിലായിരുന്നെന്ന് അറിയില്ലെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. 

ചെന്‍ ആദ്യമായാണ് വിമാനയാത്ര നടത്തുന്നതെന്നും ഇയാള്‍ അറിഞ്ഞുകൊണ്ടല്ല എമര്‍ജന്‍സി വാതില്‍ തുറന്നതെന്നും എയര്‍ലൈന്‍സ് അധികൃതരും പറയുന്നു. ഇതിനാല്‍ യാത്രികനില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ഇവര്‍ നല്‍കിയിട്ടുള്ള വിശദീകരണം. വാതില്‍ തകര്‍ന്നുവീണെങ്കിലും ഇത് ശരിയാക്കി കൃത്യസമയത്തുതന്നെ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ കഴിഞ്ഞിരുന്നെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്