രാജ്യാന്തരം

യുഎസ് സൈനിക വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍ : യു എസ് സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് ഒമ്പതുപേര്‍ മരിച്ചു. ദക്ഷിണ അമേരിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയിലെ വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. ഡബഌയു സി 130 എന്ന സൈനിക വിമാനമാണ് തകര്‍ന്നതെന്ന് ജോര്‍ജിയ നാഷണല്‍ ഗാര്‍ഡ് വക്താവ് അറിയിച്ചു. 

വിമനത്തില്‍ ജീവനക്കാരായ അഞ്ചുപേരും മറ്റ് നാല് യാത്രക്കാരും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന് ഇതുവരെ വിവരം ലഭ്യമായിട്ടില്ലെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഇസബെലോ റിവേറ പറഞ്ഞു. ജോര്‍ജിയയിലെ തീര നഗരമായ സാവന്നയില്‍ നിന്നും അരിസോണയിലെ ടസ്‌കണിലേക്ക് പറക്കുകയായിരുന്നു വിമാനം. 

പ്യൂര്‍ട്ടോറിക്കോ എയര്‍ നാഷണല്‍ ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വലിയ ഒച്ചയോടെ വിമാനം തകരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്യൂര്‍ട്ടോറിക്ക ഗവര്‍ണറും ദുഃഖം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി