രാജ്യാന്തരം

ബ്രെക്‌സിറ്റ് അബദ്ധം; ബ്രിട്ടീഷ് മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രികൂടി രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മന്ത്രി രാജിവെച്ചു. ഗതാഗതമന്ത്രി ജോ ജോണ്‍സനാണ് ബ്രിക്‌സിറ്റ് തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് രാജി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്നാണ് ജോണ്‍സണ്‍ പറയുന്നത്. 

രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്. യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് ജോണ്‍സണ്‍ വാദിച്ചിരുന്നു. സമാന ആവശ്യം ഉയര്‍ത്തി ജോണ്‍സണിന്റെ സഹോദരനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തന്റെ പദം രാജിവെച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ