രാജ്യാന്തരം

നിതംബമത്സരത്തിനിടെ അടിപിടി; പ്രമുഖ മോഡലിന് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ബ്രസീലില്‍ നിതംബമത്സരത്തിനിടെ അടിപിടിയുണ്ടാക്കിയ മോഡല്‍ അലൈന ഉവയ്ക്ക് സൗന്ദര്യമത്സരങ്ങളില്‍ നിന്ന് വിലക്ക്. സാവോപോളോയിലെ ക്ലബ് ഈസിയില്‍ മിസ് നിതംബം മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനിടെയായിരുന്നു അടിപിടി. മത്സരത്തില്‍ റൊറെയ്മ സംസ്ഥാനത്തെ പ്രതിനിധീകരിച്ച എലന്‍ സന്റാനെയെ വിജയിയായി പ്രഖ്യാപിച്ചു. വിജയിക്കുള്ള റിബണ്‍ എലനെ അണിയിക്കുകയും ചെയ്തു. പെട്ടെന്ന് ആദ്യമൂന്ന് സ്ഥാനങ്ങളൊന്നും ലഭിക്കാതിരുന്ന അലൈന ഊവ കടന്നുവന്ന് ബഹളംവയ്ക്കുകയും എലന്റെ റിബണ്‍ കീറിക്കളയുകയും ചെയ്യുകയായിരുന്നു. ഇതാണ് വിലക്കിന് കാരണമായത്. 

തന്റെ നിതംബം മാത്രമാണ് ഒറിജിനലെന്നും ബാക്കിയുള്ളവരുടേത് സിലിക്കോണ്‍ നിറച്ചതാണെന്നും അവകാശപ്പെട്ടായിരുന്നു യുവതിയുടെ പ്രതിഷേധം. ഫലം അട്ടിമറിച്ചാണ് എലനെ വിജയിയാക്കിയതെന്നും അലൈന ആരോപിച്ചു. ഫൈനലിനു മുമ്പ് നടന്ന പബ്ലിക് വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് അലീനയായിരുന്നു.

എന്നാല്‍, തന്റെ റിബണ്‍ വലിച്ചെടുത്തെങ്കിലും തന്നില്‍നിന്ന് കിരീടം തട്ടിപ്പറിക്കാന്‍ അലൈനയ്ക്ക് കഴിയില്ലെന്നായിരുന്നു അന്ന് എലന്റെ പ്രതികരണം. തന്റെ നിതംബമാണ് ഏറ്റവും ആകൃതിയുള്ളതെന്നും അതുകൊണ്ടാണ് താന്‍ വിജയി ആയതെന്നും പറഞ്ഞ എലന്‍, അലൈനയുടേത് നിരാശകൊണ്ടുണ്ടായ പ്രതിഷേധമാണെന്നും തിരിച്ചടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്