രാജ്യാന്തരം

ചിറക് കെട്ടിടത്തില്‍ തട്ടി; സ്വീഡനില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

യര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ച് ചിറകിന് തകരാറ് സംഭവിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം വിമാനത്താവളത്തിലാണ് അപകടം നടന്നത്. പ്രാദേശിക സമയം നവംബര്‍ 28ന് വൈകുന്നേരം 5.45ഓടെയായിരുന്നു 180 യാത്രക്കാരുമായി പോയ വിമാനം അപകടത്തില്‍പ്പെട്ടത്. 

എയര്‍ ഇന്ത്യയുടെ ബോയിങ് 787-800വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനമായിരുന്നു ഇത്. ടെര്‍മിനല്‍ 5ലേക്കുള്ള യാത്രക്കിടെയാണ് വിമാനത്തിന്റെ ഇടത് ചിറക് കെട്ടിടത്തില്‍ തട്ടിയതെന്ന് സ്വീഡിഷ് പൊലീസ് വ്യക്തമാക്കി. ഉടനെതന്നെ മൊബൈല്‍ സ്‌റ്റെയര്‍കേസ് ഉപയോഗിച്ച് മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയെന്നും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല