രാജ്യാന്തരം

പെട്ടി കണ്ടപ്പോൾ വിമാനത്താവളം നിശ്ചലം, തുറന്നു നോക്കിയപ്പോൾ തേങ്ങ; ഇത് മലയാളി തന്നെയെന്ന് ഉറപ്പിച്ച് സോഷ്യൽ മീഡിയ

സമകാലിക മലയാളം ഡെസ്ക്

റോം: റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തിൽ ഒരു പെട്ടിയുണ്ടാക്കിയ പുകിൽ ചെറുതൊന്നുമല്ല. സംശയാസ്പദമായ സാഹചര്യത്തിൽ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയിൽ കാണപ്പെട്ട പെട്ടിയിൽ ബോംബാണെന്ന ഭീതി യാത്രക്കാരെയും വിമാനത്താവളജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് പെട്ടി കണ്ടെത്തിയത്. സ്ഫോടകവസ്തുക്കളാണെന്ന പൊലീസ് നി​ഗമനത്തെതുടർന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകൾ നിർത്തിവയ്ക്കുകപൊലും ചെയ്തു. 

ഒടുവിൽ ബോംബ് സ്ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിയിൽ തേങ്ങയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടിയിൽ ബോംബെന്ന് കണ്ടെത്തിയ ഉദ്യോ​ഗസ്ഥരെയും പേടിച്ച് മാറിനിന്ന യാത്രക്കാരെയും ട്രോളിക്കൊണ്ടുള്ളതാണ് ട്വിറ്റർ കമന്റുകൾ.

പെട്ടിയിൽ നിന്ന് കണ്ടെത്തിയത് തേങ്ങയാണെന്നറിഞ്ഞ് ഇത് കേരളത്തിൽ നിന്നുള്ള ആരുട‌െയെങ്കിലും പെട്ടിയായിരിക്കുമെന്ന് പോലും കമന്റുകളെത്തി. എന്നാൽ പെട്ടിയുടെ യഥാർത്ഥ ഉടമസ്ഥാനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി