രാജ്യാന്തരം

ട്രംപിന്റെ ഷൂവില്‍ കുടുങ്ങി വിമാനത്തിലേക്ക്, ടിഷ്യൂ പേപ്പറിനെയും ആഘോഷമാക്കി ട്രോളന്‍മാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഷൂവില്‍ കുടുങ്ങിയ ടിഷ്യൂ പേപ്പറാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലായിരിക്കുന്നത്. മിനിയാപൊളിസി സെന്റ് പോള്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിലേക്ക് കയറുമ്പോഴാണ് ടിഷ്യൂ പേപ്പര്‍ ട്രംപിന്റെ ഇടത്തേ ഷൂവില്‍ പറ്റിപ്പിടിച്ചത്. 

ട്രംപ് വിമാനത്തിലേക്ക് കയറുമ്പോള്‍ പിന്നാലെ പേപ്പറും വലിയുന്നതാണ് ക്യാമറക്കണ്ണുകള്‍ ആഘോഷമാക്കിയത്. വിമാനത്തിനുള്ളിലേക്ക് കയറുമ്പോള്‍ പേപ്പര്‍ ഷൂവില്‍ നിന്നും വേര്‍പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

ട്രോളന്‍മാരെറ്റെടുത്തതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങായി വീഡിയോ മാറി. പ്രസിഡന്റിനോട് ഈ വിവരം പറയാന്‍ പോലും ആരും ധൈര്യപ്പെടാതിരുന്നതെന്ത് കൊണ്ടാവുമെന്നും ട്രംപിനോട് ആര്‍ക്കും സ്‌നേഹമില്ലെന്നും അല്‍പ്പമെങ്കിലും സ്‌നേഹമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നുവെങ്കില്‍ ട്രോളന്‍മാര്‍ക്ക് ചിരിക്കാനുള്ള വക ഉണ്ടാകുകയില്ലായിരുന്നുവെന്നും ചിലര്‍ കുറിച്ചു. ട്രംപിന് ഒരു സുഹൃത്തുപോലും ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് ടോയ്‌ലറ്റില്‍ നിന്നും വിമാനം വരെ കൂടെക്കൂടിയ പേപ്പറെന്നും ട്വിറ്ററേനിയന്‍സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്