രാജ്യാന്തരം

വെള്ളക്കടുവയുടെ ആക്രമണം; കഴുത്തിന് കടിയേറ്റ് മൃഗശാല ജീവനക്കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: മൃഗശാല ജീവനക്കാരൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്കന്‍ നഗരമായ കഗോഷിമയിലുള്ള സുവോളജിക്കല്‍ പാര്‍ക്ക് ജീവനക്കാരനായ 40കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കടുവയുടെ കൂടിനടുത്താണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.  

വംശനാശ ഭീഷണി നേരിടുന്ന വെള്ളക്കടുവകളെ സംരക്ഷിക്കുന്ന മൃഗശാലയാണിത്. ഇത്തരം നാലോളം കടുവകള്‍ ഇവിടെയുണ്ട്. ഈ കടുവകളിലൊന്നാണ് ഇയാളെ ആക്രമിച്ചത്. കഴുത്തിന് കടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ശരീരം കിടന്നിരുന്നത്. പെട്ടെന്ന് തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ജീവനക്കാരന്റെ മരണമുണ്ടായ സാഹചര്യത്തില്‍, വെള്ളക്കടുവകളെ മൃഗശാലാ അധികൃതര്‍ വേണ്ടവിധത്തില്‍ സംരക്ഷിക്കുന്നുണ്ടോ എന്നകാര്യം പൊലീസ് കര്‍ശനമായി അന്വേഷിക്കാന്‍ തീരുമാനിച്ചതായി ക്യോഡോ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റഷ്യയിലും സമാന രീതിയില്‍ സംഭവം നടന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്