രാജ്യാന്തരം

ആത്മഹത്യ തടയാന്‍ മന്ത്രി; മന്ത്രിസഭയില്‍ പുതിയ പദവി കൊണ്ടുവന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍; സ്വയം ജീവനെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറക്കാനായി മന്ത്രിസഭയിലേക്ക് ഒരു മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് തെരേസ മേയ്. ആത്മഹത്യ തടയുക എന്നതാണ് പുതിയ മന്ത്രിയുടെ ചുമതല. പുതിയതായി ഉള്‍പ്പെടുത്തിയ പോസ്റ്റിലേക്ക് ജാക്കി ഡോയല്‍ പ്രൈസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറക്കാനായി ദേശിയ തലത്തില്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയെ നിയമിച്ചത്. ആളുകള്‍ക്ക് സൗജന്യമായി കൗണ്‍സലിങ് ലഭ്യമാക്കുന്ന സമാരിറ്റന്‍സ് ചാരിറ്റിക്ക് 18 കോടിയോളം രൂപയും അനുവദിച്ചു. ഓരോ വര്‍ഷവും 4500 പേരാണ് ഇംഗ്ലണ്ടില്‍ ആത്മഹത്യ ചെയ്യുന്നത്. പുതിയ നീക്കം രാജ്യത്തെ ആത്മഹത്യാ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല