രാജ്യാന്തരം

നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം അമ്പതുപേര്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

നെയ്‌റോബി: പടിഞ്ഞാറന്‍ കെനിയയില്‍ ബസ് അപകടത്തില്‍പ്പെട്ട് 12 സ്ത്രീകളും ഏഴ് കുട്ടികളുമടക്കം അമ്പതുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. കെനിയന്‍ തലസ്ഥാനത്തുനിന്ന് കിസ്മുവിലെ പോര്‍ട്ട് സിറ്റിയിലേക്ക് പോകും വഴി ഇന്നലെയാണ് അപകടമുണ്ടായത്. 67ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എമര്‍ജന്‍സി വാതിലിലൂടെ കുറച്ചുപേര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് കെനിയന്‍ പ്രസിഡന്റ് ഉഹൂരു കെനിയാത്ത ട്വീറ്റ് കുറിച്ചു. പരിക്കേറ്റവര്‍ വേഗം സൂഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. അപകടത്തെക്കുറിച്ച് അധികാരികള്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും