രാജ്യാന്തരം

ജമാൽ ഖഷോ​ഗി വധം; കൊലപാതക വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന‌് തുര്‍ക്കി

സമകാലിക മലയാളം ഡെസ്ക്

ഇസ‌്താംബുള്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന‌് തുര്‍ക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എര്‍ദോഗന്‍.  പാര്‍ട്ടി യോഗത്തിലായിരിക്കും എര്‍ദോഗന്‍ വെളിപ്പെടുത്തല്‍ നടത്തുക‌. തുര്‍ക്കി നടത്തുന്ന അന്വേഷണത്തില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങളാകും ഇന്നത്തെ വെളിപ്പെടുത്തലുകളിൽ എന്ന് സൂചന‌കളുണ്ട്. 

15 പേരാണ‌് വധത്തില്‍ പങ്കാളികളായതെന്ന‌് സൗദി പറയുന്നു. പിന്നെന്തിന് 18 പേരെ അറസ്റ്റ‌് ചെയ്യണമെന്നും എര്‍ദോഗന്‍ ചോദിച്ചു.  ഖഷോഗി വധം സംബന്ധിച്ച‌് തിങ്കളാഴ‌്ച രാവിലെ എര്‍ദോഗന്‍ അമേരിക്കന്‍ പ്രസിഡന്റ‌് ഡോണള്‍ഡ‌് ട്രംപുമായി ഫോണിലൂടെ ചര്‍ച്ച നടത്തി. എത്രയും പെട്ടെന്ന‌് എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന‌് ഇരുവരും ഉറപ്പു നല്‍കി. 

സൗദി സംഘം ഖഷോഗിയുടെ മൃതദേഹം പരവതാനിയില്‍ പൊതിഞ്ഞ‌് കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ കയറ്റി സഹായികളിലൊരാളെ ഏല്‍പ്പിച്ചെന്നാണ‌് കഴിഞ്ഞ ദിവസം സൗദി അറേബ്യ നല്‍കിയ വിശദീകരണം. എന്നാല്‍, മൃതദേഹം വെട്ടിനുറുക്കിയ ശേഷം ബിന്‍മുഹമ്മദ‌് സല്‍മാന്റെ സുരക്ഷാഭടന്‍മാരില്‍ ഒരാള്‍ പുറത്തേക്ക‌് കടത്തിയെന്നാണ‌് തുര്‍ക്കി അധികൃതരുടെ നിഗമനം. ഇയാളുടെ കൈയില്‍ ഒരു ബാഗുണ്ടായതായും ഇത‌് സുരക്ഷാ പരിശോധന നടത്താതെയാണ‌് കടന്നുപോയതെന്നുമാണ‌് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്