രാജ്യാന്തരം

സൗദിയുമായുള്ള ആയുധക്കരാറില്‍ നിന്ന‌് പിന്മാറില്ല: ഡൊണാള്‍ഡ‌് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ‌്ടണ്‍: സൗദിയുമായുള്ള ആയുധക്കരാറില്‍ നിന്ന‌് പിന്മാറില്ലെന്ന‌് അമേരിക്കന്‍ പ്രസിഡന്റ‌് ഡൊണാള്‍ഡ‌് ട്രംപ‌്. 11,000 കോടി ഡോളറിന്റെ കരാറാണ‌് സൗദിയുമായി അമേരിക്കയ‌്ക്കുള്ളത‌്.

അതേസമയം മാധ്യമപ്രവർത്തകൻ ജമാൽ ഖഷോ​ഗിയുടെ കൊലപാതകത്തിലും അതുമായി ബന്ധപ്പെട്ട‌് സൗദി നടത്തുന്ന അന്വേഷണത്തിലും കടുത്ത വിയോജിപ്പുണ്ടെന്ന‌് ട്രംപ‌് പറഞ്ഞു. സൗദിയിലും തുര്‍ക്കിയിലും അമേരിക്കയുടെ ഉദ്യോഗസ്ഥ സംഘമുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇവര്‍ ശേഖരിക്കുന്നതായും ട്രംപ‌് പറഞ്ഞു. 

2017 മെയ‌ില്‍ സൗദി സന്ദര്‍ശിച്ചപ്പോഴാണ‌് ട്രംപ‌് പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടത‌്. നേരത്തെ സൗദിയുമായുള്ള കോടികളുടെ പ്രതിരോധ കരാറില്‍നിന്ന‌് കാനഡ പിന്മാറിയിരുന്നു. സൗദിയുമായി ഇനി ആയുധക്കച്ചവടം നടത്തില്ലെന്ന‌് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്