രാജ്യാന്തരം

പറക്കുന്ന വിമാനത്തിന്റെ ചിറകിലൂടെ നടന്ന് മ്യൂസിക് വീഡിയോ; കനേഡിയന്‍ ഗായകന്‍ വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

സംഗീത ആല്‍ബം ചിത്രീകരിക്കുന്നതിനായി പറക്കുന്ന വിമാനത്തിന്റെ ചിറകില്‍ കയറിയ കനേഡിയന്‍ റാപ്പര്‍ക്ക് ദാരുണാന്ത്യം. വിങ് വാക്കിങ് നടത്തുന്നതിനിടെ ജോന്‍ ജെയിംസ് എന്ന 33 കാരനാണ് മരിച്ചത്. വിമാനത്തിന്റെ ചിറകിലൂടെ നടക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ചാണ് അപകടമുണ്ടായത്. 

വിങ് വാക്കിങ് നടത്തുന്നതിനായി കടുത്ത പരിശീലനം ജോന്‍ നടത്തിയിരുന്നു. പറക്കുന്ന വിമാനത്തിന് മുകളിലൂടെ നടന്നും തൂങ്ങിക്കിടന്നുമായിരുന്നു പരിശീലനം. എന്നാല്‍ ഷൂട്ട് ചെയ്യാനായി വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുന്നതിനിടെ വിമാനം കുത്തനെ താഴേക്ക് ചരിയുകയായിരുന്നു. പെട്ടെന്നാണ് അപകടമുണ്ടായത് അതിനാല്‍ രക്ഷാമാര്‍ഗമായ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാനുള്ള സമയം പോലും അദ്ദേഹത്തിന് ലഭിച്ചില്ല. 

സാഹസികമായ സ്റ്റണ്ടിലൂടെ ആരാധകരുടെ കൈയടി നേടിയ താരമാണ് ജോന്‍ ജെയിംസ്. ഒരു പാരച്യൂട്ടിന്റെ അപ്രതീക്ഷിത മരണം എന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് ജോന്‍ ജെയിംസിന്റെ വിയോഗത്തെ വിശേഷിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍