രാജ്യാന്തരം

പൊതുപരിപാടിക്കിടെ മാറിടത്തില്‍ സ്പര്‍ശിച്ചു; പോപ് ഗായികയോട് ബിഷപ്പ് മാപ്പ് പറഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച് എല്ലിസ് മാപ്പ് പറഞ്ഞു. ഒരു സ്ത്രീയുടെയും മാറിടത്തില്‍ സ്പര്‍ശിക്കുക എന്നത് തന്റെ ഉദ്ദേശമല്ലെന്നും അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സംഭവിച്ചതാണെന്നുമാണ് ബിഷപ്പിന്റെ വിശദീകരണം. തന്റെ പ്രവർത്തികൾക്ക് മാപ്പ് ചോദിക്കുന്നതായി ബിഷപ്പ് എലിസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് സംഭവം. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ കൈ ഗായികയുടെ മാറിടത്തില്‍ തൊട്ടത്. പരിപാടിയില്‍ അരിയാന ഗ്രാന്‍ഡെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയെന്നും മുമ്പ് ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല