രാജ്യാന്തരം

ഭർത്താവ് ഉറങ്ങുമ്പോൾ ഫോണിലെ രഹസ്യവിവരങ്ങൾ സ്വന്തം ഫോണിലേക്ക് ചോർത്തി; ഭാര്യയ്ക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

റാസല്‍ഖൈമ: ഉറങ്ങിക്കിടക്കുമ്പോള്‍ ഭര്‍ത്താവിന്റെ ഫോണിലെ രഹസ്യ വിവരങ്ങള്‍ പരിശോധിക്കുകയും അത് സ്വന്തം ഫോണിലേക്ക് ചോര്‍ത്തുകയും ചെയ്ത ഭാര്യയ്‌ക്കെതിരെ കേസ്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

യു.എ.ഇയിലെ റാസല്‍ഖൈമയിലാണ് സംഭവം. താന്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഫോണിന്റെ ലോക്ക് തുറന്ന് പരിശോധിച്ചശേഷം  എല്ലാ വിവരങ്ങളും ഭാര്യയുടെ ഫോണിലേക്ക് മാറ്റിയെന്നായിരുന്നു പരാതി. ഇത്തരത്തില്‍ പകര്‍ത്തിയ വിവരങ്ങള്‍  ഭാര്യ തന്റെ സഹോദരങ്ങളെ കാണിക്കുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവാവ് ആരോപിച്ചു. പരാതിയെ തുടര്‍ന്ന് ഭാര്യയെ പൊലീസ് ചോദ്യം ചെയ്തു.

ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും താന്‍ ഇത് കൈയ്യോടെ പിടികൂടിയപ്പോഴാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതിന് ശേഷം ഫോണിന്റെ പാസ്‌വേര്‍ഡ് തനിക്ക് പറഞ്ഞുതരികയോ ഫോണില്‍ എന്തെങ്കിലും നോക്കാന്‍ അനുവദിക്കുകയോ ചെയ്യാറില്ലെന്നും ഇവര്‍ മൊഴി നല്‍കി. ഇതോടെ പൊലീസ് തുടര്‍നടപടികള്‍ക്കായി കോടതിയിലേക്ക് അയക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ