രാജ്യാന്തരം

പണം ലാഭിക്കാന്‍ തനിച്ചുവിട്ട് അമ്മ, ജയിന്റ് വീലില്‍ 130 അടി മുകളില്‍ കാലിട്ടടിച്ച് തൂങ്ങികിടന്ന് അഞ്ചുവയസുകാരന്‍, നടുക്കുന്ന വീഡിയോ കാണാം 

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ചൈനയില്‍ ജയിന്റ് വീലില്‍ അപകടത്തില്‍പ്പെട്ട അഞ്ചുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജയിന്റ് വീലിന്റെ ഓപ്പറേറ്റര്‍മാര്‍ സമയോചിതമായി ഇടപെട്ടാണ് കുട്ടിയെ രക്ഷിച്ചത്.

സിജിയാങ് പ്രവിശ്യയിലെ തായ്‌സൂ യുവാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. പണം ലാഭിക്കാന്‍ അമ്മ കുട്ടിയെ തനിച്ച് ജയിന്റ് വീലില്‍ കയറ്റി വിട്ടതാണ് അപകടത്തിന് കാരണം.ജയിന്റ് വീലില്‍ കുട്ടി ഇരുന്ന ഭാഗം കറങ്ങി മുകളില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.കുട്ടി സീറ്റിനോട് ചേര്‍ന്നുളള ക്യാരേജ് ഡോര്‍ തുറന്ന് പുറത്തു കടക്കാന്‍ ശ്രമിച്ചു. കാലുകള്‍ ആദ്യം പുറത്തിട്ട് പുറത്ത് കടക്കാനുളള ശ്രമത്തിനിടയില്‍ കുട്ടി കമ്പിയില്‍ കുടുങ്ങുകയായിരുന്നു.ഈ സമയം കുട്ടി ഭൂനിരപ്പില്‍ നിന്ന്  130 അടി ഉയരത്തിലായിരുന്നു. 

അപകടത്തില്‍പ്പെട്ട കുട്ടി കാലിട്ടടിച്ച് ഒച്ചവെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓപ്പറേറ്റര്‍മാര്‍ ജയിന്റ് വീല്‍ സാവധാനം താഴ്ത്തി കുട്ടിയെ പുറത്ത് എത്തിക്കുകയായിരുന്നു.  കഴുത്തിനും മറ്റും നിസാരപരിക്കുകള്‍ ഒഴിച്ച് കുട്ടിയ്ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി