രാജ്യാന്തരം

ചാവുനിലമായി പാലു; ഇന്തോനേഷ്യയില്‍ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 400ലേക്ക് അടുക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഭൂമികുലുക്കത്തെ തുടരര്‍ന്ന് ആഞ്ഞടിച്ച സുനാമിയില്‍ ഇന്തോനേഷ്യയില്‍ മരിച്ചവരുടെയെണ്ണം 400നടുത്തായി. നാച്ച്യുറല്‍ ഡിസാസ്റ്റര്‍ ഏജന്‍സിയുടെ ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 384പേര്‍ മരിച്ചിട്ടുണ്ട്. എല്ലാവരും സുനാമിയടിച്ച പാലു നഗരത്തിലെ തീരപ്രദേശത്തുള്ളവരാണ്. നിരവധിപേരെ കാണാതിയിട്ടുണ്ട്. പരിക്കുകളേറ്റ് ആശുപത്രികളില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നതിനാല്‍ പരിക്ക് പറ്റിയവരെ പുറത്തുകിടത്തിയും ചികിത്സിക്കേണ്ട അവസ്ഥയാണ്. 

വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സൂനാമിയിലും നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞതായി ഇന്തൊനീഷ്യ ദുരന്ത നിവാരണ എജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ പറഞ്ഞു.

പാലുവിലെ വിമാനത്താവളം അടുത്ത 24 മണിക്കൂറിലേക്ക് അടച്ചു. റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍