രാജ്യാന്തരം

കുവൈത്തില്‍ ഇനി സന്ദര്‍ശക വിസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇത് സംബന്ധിച്ച് മന്ത്രിസഭാ ഉത്തരവിറക്കിയെങ്കിലും ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തിത്തില്‍ വരൂ. ഇനി മുതല്‍ സന്ദര്‍ശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ രസീതും സ്‌പോണ്‍സര്‍ സമര്‍പ്പിക്കണം. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കും. 

അതേസമയം, അടിയന്തര വൈദ്യസഹായവും, സര്‍ജറിയും മാത്രമായിരിക്കും ഇത് വഴി ലഭ്യമാവുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ചികിത്സാ സൗകര്യത്തിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ