രാജ്യാന്തരം

360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍; വിട്ടയയ്ക്കുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍

സമകാലിക മലയാളം ഡെസ്ക്


360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരെയാണ് മോചിപ്പിക്കാനൊരുങ്ങുന്നത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മുഹമ്മദ് ഫൈസല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയതായി പാക് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍  537 ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളും 54 പേര്‍ സാധാരണക്കാരുമാണ്. തിങ്കളാഴ്ച 100 പേരെ വിട്ടയക്കും.ഏപ്രില്‍ 15ന് 100 പേരെ കൂടി വിട്ടയക്കും. 22ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29നായിരിക്കും വിട്ടയക്കുക.

347 പാകിസ്ഥാന്‍ തടവുകാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടെന്നും പാകിസ്ഥാന്‍ പുറത്തുവിട്ട ശുഭവാര്‍ത്തയോടെ ഇന്ത്യ അവരെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ വാക്താവ് പറഞ്ഞു. ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു