രാജ്യാന്തരം

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം ; അഗ്നിബാധ ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഓഫീസ് സമുച്ചയത്തില്‍ തീപിടുത്തം. പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിന്റെ ആറാം നിലയിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായ സമയത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കെട്ടിടത്തിലുണ്ടായിരുന്നു. 

തീപിടുത്തമുണ്ടായ സമയത്ത് തൊട്ടു താഴത്തെ നിലയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡന്റ് ചീഫ് ജനറല്‍ കെന്നത്ത് എഫ് മെക്കന്‍സിയുമായി ചര്‍ച്ച നടത്തുകയായിരുന്നു ഇമ്രാന്‍ ഖാന്‍. വിവരം അറിഞ്ഞ ഉടന്‍ തന്നെ എല്ലാവരും കെട്ടിടത്തില്‍ നിന്നും ഒഴിയാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

ഉടന്‍ തന്നെ അഞ്ചോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ നടപടി ആരംഭിച്ചു. കെട്ടിടത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ ആളപായം ഉണ്ടായിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു