രാജ്യാന്തരം

ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസന്‍സ് കാലാവധി മാനദണ്ഡമാക്കി കുവൈത്ത്; മലയാളികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയില്‍

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കമ്പനികള്‍ക്ക് ആറുമാസം ലൈസന്‍സില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത്. താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികള്‍ പ്രതിസന്ധിയിലായി.

തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് കമ്പനികളുടെ ലൈസന്‍സ് കാലാവധി മാനദണ്ഡമാക്കിയതോടെയാണ് കമ്പനികള്‍ പ്രതിസന്ധിയിലായത്. കമ്പനികളുടെ ലൈസന്‍സ് കാലാവധി 6 മാസത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരുടെ ഇഖാമ പുതുക്കി നല്‍കേണ്ടന്നാണ് താമസ കാര്യ വകുപ്പിന്റെ നിലപാട്.

വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് ലൈസന്‍സ് കാലാവധി നീട്ടി വാങ്ങാനാണ് താമസകാര്യ വകുപ്പിന്റെ നിര്‍ദേശം. സാധാരണ ഗതിയില്‍ 3 മുതല്‍ 5 വര്‍ഷം വരെയാണ് വാണിജ്യ ലൈസന്‍സിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായതിന് ശേഷമോ തൊട്ടു മുന്‍പോ മാത്രമാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത്. എന്നാല്‍ ഇഖാമ നടപടികള്‍ക്ക് തടസം നേരിടുന്നതിനാല്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി കമ്പനികള്‍ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്