രാജ്യാന്തരം

ഹോട്ടല്‍ ബില്ലടയ്ക്കാന്‍ പണം തികഞ്ഞില്ല; പത്ത് രൂപയ്ക്കായി രണ്ടുവയസുകാരിയായ മകളെ പണയം വെച്ച് അച്ഛന്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഴിച്ച ഭക്ഷണത്തിന്റെ ബില്ലടയ്ക്കാന്‍ പണം തികയായതിനെ തുടര്‍ന്ന് രണ്ട് വയസുകാരിയായ മകളെ ഹോട്ടലുകാര്‍ക്ക് പണയം വെച്ച് അച്ഛന്‍. ചൈനയിലെ ഗുവാങ്‌ഡോങ്ങിലാണു സംഭവമുണ്ടായത്. അച്ഛനും മകളും കൂടിയാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ എത്തിയത്. എന്നാല്‍ ഹോട്ടല്‍ ബില്‍ പ്രതീക്ഷിച്ചതിനേക്കള്‍ കൂടുതലായിരുന്നതോടെയാണ് അച്ഛന്‍ കുഞ്ഞിനെ പണയം നല്‍കേണ്ടി വന്നത്. 

ഇരുവരും ഹോട്ടലില്‍ നിന്ന് ആറ് യുവാന്‍ (ഏകദേശം 62 രൂപ) വിലവരുന്ന ഭക്ഷണമാണ് കഴിച്ചത്. ബില്ലു കൊടുക്കാന്‍ നോക്കിയപ്പോള്‍ പണത്തില്‍ ഒരു യുവാന്റെ കുറവ് (10 രൂപ). ഇതോടെ മകളെ ഇവിടെ പണയം വയ്ക്കുകയാണെന്നും നാളെ പണവുമായി വന്നു കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാള്‍ ഇറങ്ങി പോയി. അച്ഛന്‍ തന്നെ കൂട്ടാതെ പോകുന്നതുകണ്ട കുഞ്ഞ് ഓടിവന്നെങ്കിലും അച്ഛന്‍ തിരികെ കുഞ്ഞിന് തള്ളിവിടുകയായിരുന്നു. 

കരയുന്ന കുഞ്ഞിനെ ഹോട്ടലുകാര്‍ ആശ്വസിപ്പിക്കുകയും പുറത്തുപോയി അച്ഛനെ തിരയുകയും ചെയ്തു എന്നാല്‍ അവര്‍ക്ക് കണ്ടത്താനായില്ല. ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ കൊണ്ടുപോയി. കുറച്ചു സമയത്തിന് ശേഷം ബാക്കി നല്‍കാനുള്ള പണം കൊണ്ട് അച്ഛന്‍ മടങ്ങിയെത്തി. കുഞ്ഞിനെ പൊലീസിനെ ഏല്‍പ്പിച്ചത് അറിഞ്ഞ് അച്ഛന്‍ ദേഷ്യപ്പെടുകയും ബഹളം വെക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലെത്തിയ ഇയാളെ താക്കീത് ചെയ്താണ് കുഞ്ഞിനെ കൈമാറിയത്. സംഭവത്തിന്റ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരേ ഉയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്