രാജ്യാന്തരം

ശ്രീലങ്കന്‍ പളളിയിലെ ചാവേറിന്റെ ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയില്‍ സ്‌ഫോടകവസ്തുക്കളുമായി ചാവേര്‍ പളളിയിലേക്ക് നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടന്ന സെന്റ് സെബാസ്റ്റ്യന്‍ പളളി ലക്ഷ്യമാക്കി ചാവേര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

എട്ടിടത്തായി നടന്ന സ്‌ഫോടന പരമ്പരയില്‍ ഒന്നാണ് സെന്റ് സെബാസ്റ്റ്യന്‍ പളളി. ശ്രീലങ്കയിലെ പ്രാദേശിക ചാനലായ സിയാത്താ ടിവിയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പുറകില്‍ ഒരു ബാഗുമായി ചാവേര്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉളളത്. പളളിയുടെ മുന്‍വശത്തുകൂടി നടന്ന് പളളിയിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എട്ടിടത്തായി നടന്ന സ്‌ഫോടനപരമ്പരയില്‍ രണ്ടാമത്തെ സ്‌ഫോടനം നടന്നത് ഈ പളളിയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ വിവിധ പളളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടന പരമ്പരയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 321 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 500 പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ മുസ്ലീം പളളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാര നടപടിയാണ് ശ്രീലങ്കയില്‍ സംഭവിച്ചതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ കൊളംബോയില്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ