രാജ്യാന്തരം

ബാലറ്റ് വോട്ടെണ്ണി അവശനിലയിലായി, ഇന്തോനേഷ്യയില്‍ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബാലറ്റ് വോട്ട് എണ്ണുന്നതിന് ഇടയില്‍ 270ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. കോടിക്കണക്കിന് ബാലറ്റ് പേപ്പറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് എണ്ണിതീര്‍ക്കാനുണ്ടായത്. ബാലറ്റ് പേപ്പര്‍ എണ്ണുന്നതിന്റെ ഫലമായുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. 

1,878 ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ചിലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ, പ്രാദേശിക പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളും ഒരേ ദിവസമായിരുന്നു നടത്തിയത്. ഏപ്രില്‍ പതിനേഴിനായിരുന്നു തെരഞ്ഞെടുപ്പ്. ദേശീയ, പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ഒറ്റ ദിവസം നടത്തി, ലോകത്തിലെ ഏറ്റവും വലിയ ഒറ്റദിവസ തെരഞ്ഞെടുപ്പ് എന്ന വിശേഷണവും ഇന്തോനേഷ്യ നേടി.

80 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ ഇവിടെ രേഖപ്പെടുത്തിയത്. രണ്ട് കോടി അറുപത് ലക്ഷം വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഒരാള്‍ അഞ്ച് വോട്ടാണ് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ കൈകൊണ്ട് എണ്ണുകയല്ലാതെ വേറെ വഴിയുമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'