രാജ്യാന്തരം

പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് വീണു; പത്തൊന്‍പതുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19കാരിയായ അലാന കട്ട്‌ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമപ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിന് മുകളില്‍ വച്ച് സെസ്‌ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണായിരുന്നു മരണം. മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല

അപൂര്‍വ ഇനം ഞണ്ടുകളെ കുറിച്ച് പഠിക്കാനാണ് അലാന മഡഗാസ്‌കറിലേയ്ക്ക് പോയത്. ചെറുവിമാനം ടെയ്ക്ക് ഓഫ് ചെയ്ത ശേഷം ബലമായി വാതില്‍ തുറക്കുകയായിരുന്നു ഇതിനിടെയാണ് അപകടം. വിമാനത്തില്‍ നിന്നു അയ്യായിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണായിരുന്നു അപകടം. അതേസമയം, ഉദ്ദേശിച്ച തരത്തില്‍ ഗവേഷണം നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി വിമാനത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

മികച്ച അറിവുകളും അനുഭവങ്ങളും നേടാന്‍ എത്ര സാഹസികതയ്ക്കും തയ്യാറായിരുന്നു അലാന. പ്രകൃതിശാസ്ത്ര പഠനത്തില്‍ അതീവ തത്പരയായിരുന്ന അലാന മഡഗാസ്‌കറിലേയ്ക്ക് ഇന്റേണ്‍ഷിപ്പ് ആവശ്യത്തിന് പോകാന്‍ കഴിഞ്ഞതില്‍ വളരെ ആവേശത്തിലുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍