രാജ്യാന്തരം

വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ സ്ഥിരമായി മൂത്രം കലര്‍ത്തി; ഭാര്യയ്ക്ക് കരള്‍ രോഗം; കേസായി, ശിക്ഷ 

സമകാലിക മലയാളം ഡെസ്ക്

ദമാം: സ്‌പോണ്‍സറിന്റെയും കുടുംബത്തിന്റെയും ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിയുടെ ശിക്ഷ ഉയര്‍ത്തും. ദമാം സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈന്‍ സ്വദേശിക്ക് എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാന്‍ അല്‍ഹാസ കോടതി വിധിച്ചിരുന്നു. കേസ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ ശിക്ഷയുടെ കാഠിന്യം കൂടാനാണ് സാധ്യത. മൂത്രം കലര്‍ന്ന ഭക്ഷണം കഴിച്ച് സ്‌പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം പിടിപ്പെട്ടു. ഇതുകൂടി കണക്കാക്കിയാണ് കേസിലെ വിധി പുനഃപരിശോധിക്കുന്നത്.

ഭക്ഷണത്തില്‍ കലര്‍ത്തുന്ന മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി ഫ്രിഡ്ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടമസ്ഥന്റെയും ഭാര്യയുടെയും മോശം പെരുമാറ്റം മൂലമുള്ള പ്രതികാരമാണ് വീട്ടുജോലിക്കാരിയെക്കൊണ്ട് ഇതുപോലെയൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കുറ്റം ഇവര്‍ സമ്മതിച്ചിട്ടുണ്ട്.സമാനമായ കേസില്‍ മറ്റൊരു ഫിലിപ്പൈന്‍ യുവതിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടവാറടിയും നേരത്തെ സൗദി കോടതി വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി