രാജ്യാന്തരം

കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യം ; ചര്‍ച്ചയിലൂടെ പരിഹരിക്കണം : ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് യു എസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. 

കശ്മീരിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും നടപടി സ്വീകരിക്കണം. വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സാഹചര്യമാണെങ്കിലും, മികച്ച ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാകും.

ഇന്ത്യയും പാകിസ്ഥാനുമായി വ്യാപാര പങ്കാളിത്തം അടക്കം പുനരാരംഭിച്ച് സംഘര്‍ഷം ലഘൂകരിക്കണമെന്നും ട്രംപ് നിര്‍ദേശിച്ചു. ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. മേഖലയിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം കൊണ്ടുവരുന്നതിന് എതിരാണെന്ന് 30 മിനിറ്റ് നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെ ട്രംപിനോട് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ