വെല്ലിംഗ്ടണ്‍: അച്ഛൻ പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ കുഞ്ഞിനെ പരിചരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത സ്പീക്കറിന്റെ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധേയമാകുന്നത്. ന്യൂസിലൻഡ് പാർലമെന്റ് അംഗം ടമാറ്റി കൊഫേ പ്രസംഗിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞിന് സ്പീക്കർ ട്രെവർ മല്ലർഡ് പാലുകൊടുത്തത്.
ട്രെവർ മല്ലർഡ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പിതാവിനുള്ള പ്രസവ ശുശൂശ്ര അവധി കഴിഞ്ഞ് കൊഫേ പാർലമെന്റിൽ തിരിച്ചെത്തിയ ആദ്യ ദിവസമാണ് സംഭവം.
"സാധാരണ സ്പീക്കറുടെ കസേരയിൽ അധ്യക്ഷത വഹിക്കുന്നവർ മാത്രമേ ഇരിക്കാറുള്ളൂ. പക്ഷെ ഇന്ന് ഒരു വിഐപി ഈ കസേര എനിക്കൊപ്പം പങ്കുവച്ചു. ടമാറ്റി കൊഫേക്കും ടിമ്മിനും ആശംസകൾ", എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. സ്വവർഗാനുരാഗിയായ ടമാറ്റി കൊഫേ തന്റെ പങ്കാളിയായ ടിം സ്മിത്തിനൊപ്പം ഗർഭപാത്രം വാടകക്കെടുത്താണു കുഞ്ഞിനു ജൻമം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ