രാജ്യാന്തരം

പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ല; രൂക്ഷ വിമര്‍ശനവുമായി ബിലാവല്‍ ഭൂട്ടോ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ. പാക് അധിനിവേശ കശ്മീരിനെ സംരക്ഷിക്കാനുള്ള ശേഷി പോലും ഇമ്രാന്‍ ഖാനില്ലെന്ന് ബിലാവല്‍ ആരോപിച്ചു. നേരത്തെ കശ്മീരിനെ സംബന്ധിച്ച പാക് നയം എങ്ങനെ ശ്രീനഗറിനെ പിടിച്ചടക്കാം എന്നായിരുന്നു. എന്നാല്‍ ഇന്ന് അത് മുസാഫര്‍പുരിനെ എങ്ങനെ സംരക്ഷിക്കാം എന്നാണെന്നും ബിലാവല്‍ പരിഹസിച്ചു. 

ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇമ്രാനെതിരെ ബിലാവല്‍ ആഞ്ഞടിച്ചത്. ഇമ്രാന്റെ പാര്‍ട്ടി തെഹരീക് ഇ ഇന്‍സാഫ് പ്രതിപക്ഷ പാര്‍ട്ടിയെപ്പോലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പക്വത പ്രകടിപ്പിക്കണമെന്നും ബിലാവല്‍ പറഞ്ഞു. 

മുന്‍ പ്രസിഡന്റ് കൂടിയായ തന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ ഇമ്രാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ബിലാവല്‍ പറഞ്ഞു. പിതാവിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സകള്‍ ലഭ്യമാക്കുന്നത് ഇമ്രാന്‍ സര്‍ക്കാര്‍ തടയുകയാണെന്നും ബിലാവല്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍