രാജ്യാന്തരം

പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് മുകളിലേക്ക് ചുഴറ്റി എറിഞ്ഞ് അഭ്യാസപ്രകടനം, പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെവെച്ച് തെരുവില്‍ അഭ്യാസപ്രകടനം. ഒരു ദാക്ഷണ്യവുമില്ലാതെ കുഞ്ഞിനെ കാലില്‍ തൂക്കിയെടുത്ത് മുകളിലേക്ക് ചുഴറ്റി എറിയുകയും തലകുത്തനെ പിടിച്ച് ഊഞ്ഞാല്‍ പോലെ ആട്ടിയുമായിരുന്നു പ്രകടനം. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. അപകടകരമായ രീതിയില്‍ കുഞ്ഞുമായി കസര്‍ത്ത് കാണിച്ച റഷ്യന്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  മലേഷ്യയില്‍വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. 

കുഞ്ഞിന്റെ അമ്മയെന്ന് തോന്നിക്കുന്ന യുവതി ഞങ്ങള്‍ ലോകം ചുറ്റാന്‍ പോകുന്നു എന്നെഴുതിയ പ്ലക്കാര്‍ഡുമായി തറയില്‍ ഇരിക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ അഭ്യാസം. ഇവര്‍ക്ക് ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്തൊരു അസംബന്ധമാണ് കാണിക്കുന്നത്, ഇങ്ങനെ ചെയ്യാതിരിക്കൂ എന്ന് വിളിച്ചുപറയുന്നുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ