രാജ്യാന്തരം

ആചാരം ലംഘിച്ച് തായ് രാജകുമാരി ; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: പാരമ്പര്യത്തെ കാറ്റില്‍പ്പറത്തി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് തായ്‌ലന്‍ഡിലെ രാജകുമാരിയായി ഉബോല്‍രതന രാജകന്യ ശ്രീവന്ദന ബര്‍നാബതി. അടുത്തമാസം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബര്‍നാബതി മത്സരിക്കുന്നത്. 

മുന്‍പ്രധാനമന്ത്രിയായ താക്‌സിന്‍ ഷിനവത്രയുടെ പാര്‍ട്്ടിയാണ് ബര്‍നാബതിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. നിലവിലെ പ്രധാനമന്ത്രിയായ പ്രയുത് ചാന്‍ ഒ ചായ്‌ക്കെതിരെയാണ് ബര്‍നാബതി മാറ്റുരയ്ക്കാന്‍ പോകുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി സൈന്യത്തിന്റെ സഹായത്തോടെ പ്രയുതാണ് രാജ്യം ഭരിക്കുന്നത്. മാര്‍ച്ച് 24 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിന്തുണച്ചാല്‍ ബര്‍നാബതിയെ കാത്തിരിക്കുന്നത് നേട്ടങ്ങളാണ്. സാധാരണയായി തായ് രാജകുടുംബങ്ങളില്‍ നിന്ന് പ്രത്യേകിച്ചും സ്ത്രീകല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ല. ഈ പതിവ് കൂടിയാണ് ബര്‍നാബതി തിരുത്താന്‍ പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്