രാജ്യാന്തരം

ഒളിവ് ജീവിതം മടുത്തു, ഇനിയും വയ്യ; 'സാത്തനിക് വെര്‍സസ്' എഴുതിയതില്‍ കുറ്റബോധമില്ലെന്ന് സല്‍മാന്‍ റുഷ്ദി

സമകാലിക മലയാളം ഡെസ്ക്


പാരിസ്: ഒളിവ് ജീവിതം മടുത്തെന്ന് സല്‍മാന്‍ റുഷ്ദി. 'സാത്താനിക് വെര്‍സസ്' എന്ന നോവലിനെ തുടര്‍ന്ന് 1989 ലാണ് റുഷ്ദിയുടെ ജീവന് നേരെ ഭീഷണി ഉയര്‍ന്നത്. നോവലിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ച്‌ ഇറാന്റെ ആധ്യാത്മിക നേതാവായ ആയത്തൊള്ള ഖുമൈനി, റുഷ്ദിയെ വധിക്കാന്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. 1989 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഫത്വ പിന്നീട് എല്ലാ വര്‍ഷവും ഒരാചാരം പോലെ പുതുക്കിക്കൊണ്ടേയിരുന്നു. പ്രാണഹാനി ഭയന്ന് രഹസ്യജീവിതം ആരംഭിച്ച റുഷ്ദി 13 വര്‍ഷത്തോളം പൊലീസ് കാവലിലാണ് കഴിഞ്ഞത്. 2001 ല്‍ ഫത്വ ഇറാന്‍ അവസാനിപ്പിക്കുകയും ചെയ്തു. 

ന്യൂയോര്‍ക്കിലേക്ക് കടന്ന റുഷ്ദി ദീര്‍ഘകാലം അമേരിക്കന്‍ പിന്തുണയോടെയാണ് കഴിഞ്ഞത്. കഴിഞ്ഞ 30 വര്‍ഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ റുഷ്ദി പറയുന്നത്. 

'സാത്തനിക് വെര്‍സസ്' എഴുതിയതില്‍ ഒരു പശ്ചാത്താപവുമില്ല. ഫത്വ വന്നപ്പോള്‍ 41 വയസുകാരനായിരുന്നുവെങ്കില്‍ ഇപ്പോള്‍ 71 ആയെന്നും സമാധനപരമായ ജീവിതം ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം