രാജ്യാന്തരം

ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനകത്തേക്ക് പ്ലൈവുഡ് കഷ്ണം തുളച്ചുകയറി; സഹോദരിമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

ബ്രാംപ്ടണ്‍: തിരക്കേറിയ ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കാറിനകത്തേക്ക് പ്ലൈവുഡ് കഷ്ണം തുളച്ചുകയറി. പ്ലൈവുഡ് കഷ്ണത്തിന്റെ അറ്റം കാറിന്റെ മുന്‍ഗ്ലാസിനുള്ളിലേക്ക് തറച്ചുകയറുകയായിരുന്നു. ബ്രാംപ്ടണിലെ ക്വീന്‍ സ്ട്രീറ്റ് ഹൈവേ 410ലാണ് സംഭവം നടന്നത്.

മുന്നില്‍ പോയ ട്രക്കില്‍ നിന്ന് വീണ പ്ലൈവുഡ് കാറില്‍ വന്നിടിക്കുകയായിരുന്നു. ജസ്പ്രീറ്റ് സ്രാന്‍ എന്ന യുവതിയും ഭര്‍തൃമാതാവും കുടുംബസുഹൃത്തുമാണ് ഈ സമയം കാറിലുണ്ടായിരുന്നത്. പ്ലൈവുഡ് ജസ്പ്രീറ്റിന്റെ കൈകളില്‍ തങ്ങിനിന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. 

സംഭവം നടന്നപ്പോള്‍ ഭയന്നെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാതിരുന്നതെന്നും ജസ്പ്രീറ്റ് പറയുന്നു. ജസ്പ്രീറ്റിന്റെ അമ്മ പിന്‍സീറ്റിലാണ് ഇരുന്നിരുന്നതെങ്കിലും ചില്ലുകള്‍ തെറിച്ചുവീണ് ഇവരുടെ കൈകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 

സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടെന്നും പ്ലൈവുഡ് കൊണ്ടുപോയ ട്രക്ക് അപകടം നടന്നപ്പോള്‍ നിര്‍ത്താതെ പോകുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. പ്ലൈവുഡ് തെറിച്ചുവീണത് ട്രക്ക് ഡ്രൈവര്‍ അറിഞ്ഞിട്ടുണ്ടാകുമോ എന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തില്‍ ്അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ