രാജ്യാന്തരം

എംഎ യൂസഫലിയുടെ കൊട്ടാരം സന്ദർശിച്ച് രാ​ഹുൽ ​ഗാന്ധി; വീഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

അ​ബുദാ​ബി: ദുബായില്‍  സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ.യൂ​സഫ​ലി​യു​ടെ  വ​സ​തി സ​ന്ദ​ർ​ശി​ച്ചു. ശനിയാഴ്ചയാണ് അദ്ദേഹം രാഹുൽ യൂസഫലിയുടെ  വസതിയിലെത്തിയത്‌.

യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. യൂ​സു​ഫ​ലി​യു​ടെ പ​ത്നി സാ​ബി​റ, മ​ക​ൾ ഷി​ഫ, മ​രു​മ​ക്ക​ളാ​യ ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ, അ​ദീ​ബ് അ​ഹ​മ്മ​ദ്, ഷാ​രോ​ൺ, സ​ഹോ​ദ​ര​ൻ എം.​എ.അ​ഷ്‌​റ​ഫ് അ​ലി എ​ന്നി​വ​രും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. ഒ​രു മണി​ക്കൂ​റോ​ളം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ​യു​ടെ വ്യ​വ​സാ​യം, കാ​ർ​ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെക്കു​റി​ച്ച്​ ഇ​രു​വ​രും ചര്‍ച്ച നടത്തി.

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുൽ ഞായറാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി.  രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളേന്തിയും ആര്‍പ്പ് വിളിച്ചും രാജകീയമായ സ്വീകരണമാണ് യുഇഎ ജനത നല്‍കിയത്. പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ കാണാൻ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാൻ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. രാഷ്ട്രീയ താത്പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ പ്രവാസികൾ ഒന്നിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്