രാജ്യാന്തരം

വീടിന് തീപിടിച്ചു, കുഞ്ഞിനെ ജനല്‍ വഴി താഴേക്കെറിഞ്ഞ് അമ്മ; 'ദൈവത്തിന്റെ കൈ', ട്വിസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മാതൃത്വത്തിന്റെ മഹത്വം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുകയാണ് യുഎഇയില്‍ നിന്നുളള ഈ വാര്‍ത്ത.  തീപിടിച്ചുകൊണ്ടിരുന്ന വീട്ടില്‍ നിന്നും കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാന്‍ ജനല്‍ വഴി കുഞ്ഞിനെ അമ്മ താഴേക്കിട്ടു. അദ്ഭുതകരമായി ആ കുഞ്ഞ് സമീപവാസിയായ ഒരു യുവാവിന്റെ കയ്യിലേക്കാണ് ചെന്നുവീണത്.

തീപിടിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നാണ് മൂന്നുവയസുകാരനായ കുഞ്ഞിനെ അമ്മ താഴേക്കിട്ടത്. ആ കുഞ്ഞ് സമീപവാസിയായ ഒരു യുവാവിന്റെ കയ്യില്‍ സുരക്ഷിതമായി ചെന്നുവീഴുകയായിരുന്നു. അജ്മാനിലെ നുഐമിയയില്‍ നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് ഞായറാഴ്ച രാത്രിയാണ് തീപിടിച്ചത്.

പുക നിറഞ്ഞ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പിന്നീട് രക്ഷിച്ചു. വാഷിങ് മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടായതിനാല്‍ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു