രാജ്യാന്തരം

കുട്ടികള്‍ക്ക് ഫ്രീ വിസയില്‍ യുഎഇയിലെത്താം; രക്ഷിതാക്കള്‍ കൂടെയുണ്ടായാല്‍ മതി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രക്ഷിതാക്കള്‍ക്കൊപ്പം യുഎഇയില്‍ എത്തുന്ന കുട്ടികള്‍ക്ക് വിസ സൗജന്യം. ജൂലായ് 15നും സെപ്റ്റംബര്‍ 15നും ഇടയില്‍ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കും. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം.

രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്നതാണ് ഈ ആനുകൂല്യം ലഭിക്കുമ്പോഴുള്ള പ്രധാന വ്യവസ്ഥ. രക്ഷിതാവിന്റെ വിസ ഏതാണെന്നത് ആനുകൂല്യത്തിന് തടസമല്ല. യുഎഇയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുപ്പത് ദിവസത്തേക്കുള്ള യുഎഇ ഹ്രസ്വകാല വിസയുടെ ഇപ്പോഴത്തെ നിരക്ക് 200 ദിര്‍ഹം ( 3,750 രൂപ) ആണ്. മൂന്ന് മാസത്തെ ദീര്‍ഘകാല വിസയ്ക്ക് 550 ദിര്‍ഹം (പതിനായിരത്തോളം രൂപ) ആണ് ഫീസ് ഈടാക്കുന്നത്. ഇത് മുപ്പത് ദിവസം വീതം രണ്ട് തവണ പുതുക്കാവുന്നതാണ്. ഓരോ തവണ പുതുക്കുമ്പോഴും 600 ദിര്‍ഹം വീതം നല്‍കണം. മുപ്പത് ദിവസത്തിന്റെ വിസയും ഇതുപോലെ രണ്ട് തവണ പണം അടച്ച് മുപ്പത് ദിവസം വീതം നീട്ടിയെടുക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ