രാജ്യാന്തരം

രണ്ടാം ലോക മഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി; ജർമനിയിൽ 16,000ത്തോളം പേരെ ഒഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: രണ്ടാം ലോക മഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് ജർമനിയിൽ കണ്ടെത്തി. ഇത് നിര്‍വീര്യമാക്കാന്‍ അധികൃതര്‍ പതിനാറായിരത്തോളം പേരെ ഒഴിപ്പിച്ചു. 500 കിലോയോളം ഭാരമാണ് ബോംബിനുള്ളത്.

ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിനു സമീപം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലത്തു നിന്നാണ്‌ പൊട്ടാതെ കിടന്ന ബോംബ് കണ്ടെടുത്തത്. തുടര്‍ന്നാണ് ഇത് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചത്‌. 

ബോംബ് കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളോടാണ് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഈ ചുറ്റളവിലുള്ള നഴ്‌സിങ് സെന്ററുകളും ആശുപത്രികളും ഒഴിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍