രാജ്യാന്തരം

ഐസ്‌ക്രീം നക്കിനോക്കിയശേഷം തിരികെ കടയിലെ ഫ്രീസറില്‍ വെച്ചു ; യുവാവ് അറസ്റ്റില്‍, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : കടയില്‍ കയറി ഐസ്‌ക്രീം നക്കിനോക്കിയശേഷം തിരികെ ഫ്രീസറില്‍ വെച്ച യുവാവ് പിടിയിലായി. അമേരിക്കയിലെ ലൂയിസിയാനയിലാണ് സംഭവം. ലെനിസ് മാര്‍ട്ടിന്‍ എന്ന 36 കാരനാണ് അറസ്റ്റിലായത്. 

കടയില്‍ കയറി ഐസ്‌ക്രീം നക്കിനോക്കിയശേഷം ഫ്രീസറില്‍ തിരികെ വെക്കുന്ന വീഡിയോ ലെനിസ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂബെല്‍ എന്ന കമ്പനിയുടെ ഐസ്‌ക്രീംബോക്‌സ് ആണ് ലെനിസ് തുറന്നുനോക്കുകയും നക്കിയശേഷം തിരികെ വെക്കുകയും ചെയ്തത്. ലെനിസ് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പെട്ടെന്ന് തന്നെ വ്യാപിച്ചു. ഇതിനകം 130 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

കടയിലെ ഐസ്‌ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബില്‍ അടച്ചിരുന്നുവെന്ന ലെനിസിന്റെ വാദം അംഗീകരിച്ചെങ്കിലും കേസുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. റീട്ടെയ്ല്‍ സ്റ്റോറിനുള്ളില്‍ കയറി ഐസ്‌ക്രീം ബോക്‌സ് തുറന്ന് നക്കിനോക്കുന്ന പെണ്‍കുട്ടിയുടെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ലെനിസും ഈ പ്രവൃത്തിക്ക് തുനിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ