രാജ്യാന്തരം

മുൻഭർത്താവിനെ വാട്സാപ്പിലൂടെ നിരന്തരം ചീത്തവിളിച്ചു; യുവതിക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ 

സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: മുൻഭർത്താവിനെ വാട്സാപ്പിലൂടെ നിരന്തരം ചീത്തവിളിച്ച യുവതിക്ക് തടവ് ശിക്ഷ. അഞ്ച് വർഷം മുമ്പ് ബന്ധം വേർപിരിഞ്ഞ ഭർത്താവിനെയാണ് വാട്സാപ്പ്, സ്നാപ്പ് ചാറ്റ്, എംഎംഎസ് എന്നിവയിലൂടെ യുവതി നിരന്തരം അസഭ്യം പറഞ്ഞിരുന്നത്. 

‌വിവാഹശേഷം മുൻഭർത്താവ് തന്റെ കുടുംബാംഗങ്ങളെ ചീത്തവിളിച്ചിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നുമാണ് യുവതി നൽകിയ വിശദീകരണം. മൂന്ന് ദിവസത്തെ തടവാണ് യുവതിക്ക് ശിക്ഷവിധിച്ചത്. 

ജിദ്ദ ക്രിമിനൽ കോടതിയാണ് വിധി കൽപ്പിച്ചത്. കേസ് മധ്യസ്ഥതയിലൂടെ തീർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്നാണ് വിചാരണ പൂർത്തിയാക്കിയത്. മേലിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന് യുവതിയിൽനിന്നും എഴുതി വാങ്ങുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം